പ്രോട്ടീന്റെയും വൈറ്റമിന്‍-ഡിയുടേയും കലവറയാണ് മുട്ട. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് ധമനികള്‍ അടച്ചുകളയുന്ന കൊഴുപ്പിന് കാരണമാകുന്നതിനാല്‍ മിതമായി മാത്രമേ മുട്ട കഴിയ്ക്കാവൂ എന്നാണ് പൊതുവേയുള്ള വിശ്വാസം. ദിവസവും ഒരു മുട്ടയുടെ മഞ്ഞയും വെള്ളയുമോ അല്ലെങ്കില്‍ രണ്ട് മുട്ടയുടെ വെള്ളയോ കഴിയ്ക്കുന്നതാണ് ഹൃദയത്തിന് ആരോഗ്യകരം
ഒരു വ്യക്തി ദിവസവും എത്ര മുട്ട കഴിയ്ക്കണം എന്ന വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിയ്ക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണെന്നാണ് ഏറ്റവും പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്. ഈ പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ സിസ്റ്റോളിക് രക്തസമ്മര്‍ദവും രക്തത്തിലെ ഷുഗറിന്റെ അളവും കുറഞ്ഞതായാണ് കണ്ടെത്തിയത്. ‘ന്യൂട്രിയന്റ്സ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
മുട്ട കൂടുതല്‍ കഴിക്കുന്നത് നമുക്ക് ദോഷകരമാണോ എന്ന സംശയം ഇനിയും ദൂരീകരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ പരീക്ഷണത്തില്‍ മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയ്ക്കുന്നതായി തെളിഞ്ഞു എന്നതുകൊണ്ട് മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും കരുതാനാവില്ല എന്നുള്ള അഭിപ്രായങ്ങളും ശക്തമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.