ജനകീയ പ്രതിരോധ മാർച്ചിൽ എല്ലായിടത്തും വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും ആരെയും ഭീഷണിപ്പെടുത്തേണ്ട സാഹചര്യം സിപിഎമ്മിനില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .എം.വി.ഗോവിന്ദന് നയിക്കുന്ന ജാഥയില്‍ പങ്കെടുക്കാൻ സിപിഎം പഞ്ചായത്ത് മെമ്പർ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നിരുന്നു. കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി.സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശം അയച്ചത്.
പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍നിന്ന് സ്വരൂപിച്ച പണം അര്‍ഹരില്‍ എത്തിയില്ലെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും പ്രവാസി വ്യവസായിയായ കെ.ജി. ഏബ്രഹാം വിമര്ശിച്ചതിനെക്കും എം.വി. ഗോവിന്ദന് പ്രതികരിച്ചു. ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടെങ്കില്‍ സര്‍ക്കാരും ആവശ്യമെങ്കില്‍ പാര്‍ട്ടിയും ഇടപെടും. പ്രവാസി വ്യവസായികളുടെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം നല്‍കും. ഒന്നരലക്ഷം പുതിയ നിക്ഷേപങ്ങള്‍ വരുമെന്നും ഗോവിന്ദന് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.