കൊച്ചി മെട്രോയിൽ നിരവധി തൊഴിലവസരങ്ങൾ. ഡയറക്ടർ, മാനേജർ, ഫ്ലീറ്റ് മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡയറക്ടര്‍ ( സിസ്റ്റംസ്)
ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഇ/ബിടെക്ക്/ബിഎസ്‌സി എഞ്ചിനീയറിംഗ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് എട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം.
മാനേജര്‍ ( ഐടി-ഇഈര്‍പി)
ഐടിയിലോ കമ്ബ്യൂട്ടര്‍ സയന്‍സിലോ ബിഇ/ബിടെക്ക് പഠനം എഐസിടിഇ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഫ്‌ളീറ്റ് മാനേജര്‍ ( ഓപറേഷന്‍സ്)
ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്.
ഫ്‌ളീറ്റ് മാനേജര്‍ ( മെയിന്റനന്‍സ്)
ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗ് / നേവല്‍ ആര്‍ക്കിടക്ചര്‍ എന്നിവയിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്.
ഫിനാന്‍സ് മാനേജര്‍
സിഎ, ഐസിഡബ്ല്യുഎ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിനാന്‍സ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകളെല്ലാം സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 8 ആണ്. https://kochimetro.org/career/ എന്ന വെബ്‌സൈറ്റ് അഡ്രസ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









