അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. മറ്റ് എന്തെങ്കിലും രോഗമാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയാണ് അസിഡിറ്റി ഉണ്ടാകുന്നത്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ജോലിത്തിരക്കിനിടയില്‍ ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍, മാനസിക സംഘര്‍ഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







