കോഴിക്കോട്: ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഡോക്ടര്‍മാരോടും സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി.കെ.അശോകനാണ് ഇന്നലെ മർദ്ദനമേറ്റത്. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പോലീസിന്റെ സാന്നിധ്യത്തിൽ ഡോക്ടറെ മർദിച്ചവർ ഇറങ്ങിപ്പോയെന്ന് ഐഎംഎ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഡോക്ടർ-രോഗി ബന്ധത്തെ പ്രതികൂലമായി ബാധിക്കും. നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞതല്ലാതെ അതുണ്ടാകുന്നില്ല. ഒരു മാസം അഞ്ച് എന്ന കണക്കിലാണ് ആശുപത്രി ആക്രമണം നടക്കുന്നത്. ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ശക്തിപ്പെടുത്തണമെന്നും ഐ.എം.എ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









