മാവൂർ : ചാത്തമംഗലം നായർക്കുഴി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ റബർ തോട്ടത്തിന് തീ പിടിച്ചു. മാളികതടം വെള്ളാരംകോട്ടയിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് സംഭവം.
വിമല വെള്ളംകുഴി, മുഹമ്മദ് ഇളമ്പിലാശേരി പാഴുർ, സുബ്രഹ്മണ്ണ്യൻ വെള്ളലശേരി എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം ഫയർ റസ്‌ക്യൂ യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്താൽ ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീ അണച്ചു.
വേനൽ കാലത്ത് ചൂട് കൂടിയ ഇത്തരം നട്ടുച്ച സമയങ്ങളിൽ തീയിടാൻ പാടില്ലെന്ന് മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









