തിരുവമ്പാടി: അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡ് പണി വീണ്ടും ഇഴയുന്നു. 2020 മാര്‍ച്ച് 30 ന് കഴിഞ്ഞതാണ് അഗസ്ത്യന്‍ മുഴി കൈതപ്പൊയില്‍ റോഡിന്റെ നിര്‍മ്മാണ കാലാവധി. 2018 സെപ്റ്റംബറിൽ പണി തുടങ്ങിയതു മുതൽ പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്.
ആദ്യ കരാറുകാരനെ മാറ്റി 2023 ജനുവരിയിൽ പുതിയ കരാറുകാരൻ പണി തുടങ്ങി. ഇതൊരു പുതുവത്സര സമ്മാനമായി കരുതി ജനങ്ങള്‍ ആശ്വസിച്ചിരിക്കുമ്ബോഴാണ് സമഗ്ര കുടിവെള്ള പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ പൈപ്പിടല്‍ പ്രവൃത്തിക്കു വേണ്ടി ജനുവരിയില്‍ തന്നെ പണി നിര്‍ത്തി വെച്ചത്. എം.എൽ.എ.യുടെ ഓഫീസിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം ഇലഞ്ഞിക്കൽ മുതൽ തമ്പലമണ്ണ വരെ 2023 മാർച്ച് അഞ്ചിന് പൈപ്പിടൽ പൂർത്തിയാക്കണം. എന്നാൽ, മാർച്ച് 7 ആയിട്ടും പണി തുടങ്ങിയിട്ടില്ല. കഴിഞ്ഞ നാല് വർഷമായി തുടരുന്ന ദുരിതങ്ങൾക്ക് ഈ സീസണിലും അറുതി വരില്ലേ എന്ന ആശങ്കയിലാണ് ജനങ്ങൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









