കോഴിക്കോട്: മാസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിൽ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയെ താമരശ്ശേരി പോലീസ് പിടികൂടി. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദാണ് താമരശ്ശേരി പോലീസിന്റെ പിടിയിലായത്.
കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാന്റെ അടുത്ത അനുയായിയാണ് നൗഷാദ്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷ്റഫിനെ അലി ഉബൈറാന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി രണ്ട് ദിവസത്തിന് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചത്. അലി ഉബൈറാനും വിദേശത്തുള്ള അഷ്റഫിന്റെ ബന്ധുവും തമ്മിലുള്ള പണമിടപാട് തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ഒളിവിലായിരുന്ന ഒന്നാം പ്രതി അലി ഉബൈറാനെ കഴിഞ്ഞ മാസം 22നാണ് അന്വേഷണ സംഘം പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.