കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന കേസില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു.
ആന്ധ്ര സ്വദേശി റഫീഖ്(23) ആണ് മരിച്ചത്. തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായിരുന്നു റഫീഖ്. പ്രതിയായ തമിഴ്നാട് സ്വദേശി സോനമുത്തുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ മറ്റ് യാത്രക്കാർ ആണ് പ്രതിയെ പോലീസിന് കൈമാറിയത്. കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിന് സമീപത്തേക്കാണ് തള്ളിയിട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.