മുക്കം: നവീകരിച്ച കക്കാട് കുന്നത്തുപറമ്പ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി നിർവഹിച്ചു. എസ്.എം.എ സംസ്ഥാന പ്രസിഡണ്ട് കെ.കെ അഹമ്മദ്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ദേവർഷോല അബ്ദുസലാം മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. നിർമാണ കമ്മിറ്റി കൺവീനർ ജി.അബൂബക്കർ റിപ്പോർട്ട് അവതരിപ്പിച്ചു.
ടി.കെ.അബ്ദുറഹിമാന് ബാഖവി, എന്‍.അലി അബ്ദുല്ല, നാസര്‍ ചെറുവാടി ,എ.കെ.സി .മുഹമ്മദ് ഫൈസി,സി.പി. ഉബൈദുല്ല സഖാഫി ,ടി. കുഞ്ഞിമുഹമ്മദ് ഹാജി,അബ്ദുല്‍ ഹമീദ് സഖാഫി ,ഷൗക്കത്തലി സഖാഫി ,സി. കെ. ഷമീര്‍ എന്നിവര്‍ സംബന്ധിച്ചു. മജീദ് കക്കാട് സ്വാഗതവും കെ സി അബ്ദുറഹിമാന് നന്ദിയും പറഞ്ഞു.നേരത്തെ നടന്ന പഴയകാല ഖത്തീബുമാരുടെയും മുദരിസുമാരുടെയും സംഗമം മുന്‍ മുദരിസ് എ.കെ.സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ടി..പി. ഇസ്മയില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.