കുന്ദമംഗലം: ലോക വനിതാ ദിനത്തിൽ ആഡംബര കപ്പൽ യാത്രയിൽ പങ്കെടുക്കാൻ തന്റെ അരുമയായ ആട്ടിൽ കുട്ടിയെ വിറ്റ 92 കാരി മറിയക്കുട്ടിക്ക് ആട്ടിൻകുട്ടിയെ വാങ്ങാനുള്ള പണം സമ്മാനമായി നൽകി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർമാർ.
മക്കളെ ബുദ്ധിമുട്ടിക്കാതെ യാത്ര ചെലവ് കണ്ടെത്താനായിരുന്നു കുന്ദമംഗലം പത്താംമൈൽ സ്വദേശിനിയായ മറിയക്കുട്ടി തന്റെ ആട്ടിൻ കുട്ടിയെ വിറ്റത്. ഈ വിവരമറിഞ്ഞ ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർമാർ ആടിനെ വാങ്ങാനുള്ള തുക സമാഹരിച്ച് മറിയക്കുട്ടിയ്ക്ക് നൽകുകയായിരുന്നു. സമ്മാനം കിട്ടിയ പണം കൊണ്ട് മകൻ ആലിക്കുട്ടി ആടിനെ തിരിച്ചു വാങ്ങി ഉമ്മ മറിയക്കുട്ടിക്ക് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.