കുന്ദമംഗലം: കാരന്തൂരില്‍ ശനിയാഴ്ച വൈകീട്ട് അയല്‍ വാസികളും കൂട്ടുകാരികളുമായ രണ്ട് വയോധികര്‍ ഈ ലോകത്തോട് വിടവാങ്ങി. കണിയാറക്കല്‍ ഖദീജ (80), വേളാട്ടില്‍ ഖദീജ (87) എന്നിവരാണ് വിടപറഞ്ഞത്. ഇരുവരുടെയും മയ്യിത്ത് കാരന്തൂര്‍ മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വേളാട്ടില്‍ ഖദീജ പരേതനായ അബ്ദുറഹിമാന്റെ ഭാര്യയാണ്. മക്കള്‍: ബാവുട്ടി, മുഹമ്മദ് മഹീശത്ത്, പരേതനായ ഹസന് കോയ, ഗഫൂര്‍, അലീമ, പാത്തുമ്മ, ആയിഷ, സഫിയ. മരുമക്കള്‍: മുഹമ്മദ് കെ. കുറ്റിക്കാട്ടൂര്‍, കുഞ്ഞുമുഹമ്മദ്, റഷീദ് കുറ്റിക്കടവ്, മുഹമ്മദ് പിലാശ്ശേരി, നബീസ, ഖദീജ, റംല, റാബിയ. കണിയാറക്കല്‍ ഖദീജ പരേതനായ മൊയ്തീന്റെ ഭാര്യയാണ്. മക്കള്‍: ഉസ്മാന് കോയ, അഹമ്മദ് കുട്ടി, ഇബ്രാഹിം, പരേതനായ അബൂബക്കര്‍. മരുമക്കള്‍: മൈമൂന, ആയിശാബി, ഹാജറ, റഹ്മത്ത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.