അഹമ്മദാബാദ്: ബോര്‍ഡ് പരീക്ഷ എഴുതാൻ വന്ന മകളെ അച്ഛൻ കൊണ്ട് ചെന്നാക്കിയത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍. അതെ സമയം ഇരുപത് കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാ കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്താനാവുമോയെന്ന് ടെന്‍ഷനടിച്ച് നിന്നിരുന്ന പെണ്‍കുട്ടിയെ സഹായിച്ച് യുവ പൊലീസുകാരന്. പരീക്ഷാ കേന്ദ്രത്തിലെത്തി റോള്‍ നമ്പര്‍ പരിശോധിക്കുമ്പോഴാണ് പരീക്ഷ കേന്ദ്രം ഇവിടല്ല എന്നറിയുന്നത്
എന്നാൽ യഥാർത്ഥ പരീക്ഷ ഹാളിലേക്ക് ഇരുപത് കിലോമീറ്റര്‍ ഉണ്ട്. അതെ സമയം അച്ഛൻ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങി പോയി ഇതോടേ പെണ്‍കുട്ടി ടെന്‍ഷനിലായി. സമയത്ത് പരീക്ഷ എഴുതാനാവുമോയെന്നും ഒരു വര്‍ഷം നഷ്ടമാവുമെന്നും പേടിച്ചിരുന്ന പെണ്‍കുട്ടിയെ പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ പൊലീസുകാരന് ശ്രദ്ധിച്ചിരുന്നു. കുട്ടിയോടെ വിവരം തിരക്കിതുടർന്ന് തൊട്ട് പിന്നാലെ പൊലീസ് ജീപ്പുമായി എത്തിയ പൊലീസുകാരന് സൈറണും മുഴക്കി കുട്ടിയ 20 കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
കൂടാതെ കൃത്യസമയത്ത് ഹാളിലെത്തിച്ച് കുട്ടി പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കാനും ആ പൊലീസുകാരന് മറന്നില്ല. നിരവധി പ്പേരാണ് പൊലീസുകാരന്റെ പ്രവര്‍ത്തിക്ക് അഭിനന്ദനവുമായി വരുന്നത്. ഇത്തരത്തിലുള്ള നല്ല പൊലീസുകാരെയാണ് സമൂഹമത്തിന് ആവശ്യമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.