തിരുവനന്തപുരം: സച്ചിന്‍ ദേവ് എം.എല്‍.എ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കേസ് എടുക്കാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്ന് കെ.കെ രമ എം.എല്‍.എ.മുഖ്യമന്ത്രിയെ ആരെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നിമിഷങ്ങള്‍ക്കകം നടപടി ഉണ്ടാവുന്ന സംസ്ഥാനമാണിത്. അതേ സ്ഥലത്താണ് ഒരു ജനപ്രതിനിധി നല്‍കിയ പരാതിയില്‍ പോലീസ് മൗനം പാലിക്കുന്നത്.
പരാതി നല്‍കിയിട്ട് ഏഴ് ദിവസം കഴിഞ്ഞു. കേസ് എടുക്കാന്‍ പറ്റില്ലെന്ന് സൈബര്‍ സെല്‍ പറഞ്ഞത് പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’. അതെ സമയം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും കെകെ രമ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






