ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ ശേഷവും അദാനി-മോദി ബന്ധം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജീവിത കാലം മുഴുവന്‍ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുല്‍ പറഞ്ഞു.
അദാനിയുടെ ഷെല്‍ കമ്പനികള്‍ക്ക് ലഭിച്ച 20,000 കോടി രൂപ ആരുടേതാണെന്നതാണ് അദ്ദേഹം ഇന്ന് പ്രധാനമായും ഉന്നയിച്ച ചോദ്യം. ഇത് താന്‍ ഉന്നയിക്കുന്ന വളരെ ലളിതമായ ചോദ്യമാണെന്ന് പറഞ്ഞ രാഹുല്‍, ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ താന്‍ ഭയപ്പെടുന്നില്ലെന്നും വ്യക്തമാക്കി.ഇന്ത്യയിലെ ജനാധിപത്യത്തിനായി താന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പോരാടുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.