ദില്ലി: ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനും എയര്‍ഏഷ്യ ഇന്ത്യയ്ക്കുമായി ഒറ്റ റിസര്‍വേഷന്‍ സംവിധാനം. സംയോജിത വെബ്‌സൈറ്റ് വഴി യാത്രക്കാര്‍ക്ക് രണ്ട് എയര്‍ലൈനുകളുടെയും ടിക്കറ്റ് ബുക്കിംഗ് നടത്താം. ഇതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ എന്നിവയുടെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി മുതല്‍ airindiaexpress.com എന്ന വെബ്സൈറ്റിലാകും ലഭ്യമാകുക.
എയര്‍ഏഷ്യ ഇന്ത്യയെ, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. മാര്‍ച്ച് 27 തിങ്കളാഴ്ചയാണ് airindiaexpress.com എന്ന ഏകീകൃത വെബ്‌സൈറ്റ് , റിസര്‍വ്വേഷന്‍ സംവിധാനം, സോഷ്യല്‍ മീഡിയ അക്കൗണ്ട്, കസ്റ്റമര്‍ സ്‌പ്പോര്‍ട്ട് എന്നിവ നിലവില്‍ വന്നത്.അഞ്ച് മാസം മുമ്പാണ് എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ പൂര്‍ണമായും ഏറ്റെടുത്തത്. എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യയും മൂന്ന് മാസം മുന്‍പ് ഒരൊറ്റ സിഇഒയ്ക്ക് കീഴിലാക്കുകയും ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







