കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപേകുക ആയിരുന്നു. പിന്നാലെ നിരവധി പേരാണ് പ്രിയ താരത്തിന് പ്രാർത്ഥനകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ചും പ്രാർത്ഥിച്ചവർക്ക് വേണ്ടിയും നന്ദി പറയുകയാണ് ബാല.
രണ്ടാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിൽ ആണ് ബാല ഇക്കാര്യം പറയുന്നത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ ഒരു മേജർ ഒപ്പറേഷൻ ഉണ്ടെന്നും എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







