നമ്മുടെ ശരീരത്തിൽ ഇരുമ്പ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇത് ഹീമോഗ്ലോബിൻ ഉണ്ടാക്കാൻ സഹായിക്കുന്നു. ഏകദേശം 1.62 ബില്യൺ ആളുകൾ അല്ലെങ്കിൽ ലോക ജനസംഖ്യയുടെ 24.8 ശതമാനം പേർക്ക് ഇരുമ്പിന്റെ കുറവോ വിളർച്ചയോ ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാട്ടുന്നു. ഇരുമ്പിന്റെ കുറവ് ക്ഷീണത്തിലേക്ക് നയിക്കാം
സ്ത്രീകൾക്കും പുരുഷന്മാർക്കും ഇരുമ്പിന്റെ കുറവ് അനുഭവപ്പെടുമെങ്കിലും ആർത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഇരുമ്പിന്റെ അഭാവത്തിന്റെ ഏറ്റവും സാധാരണമായ കാരണം രക്തനഷ്ടം മൂലമാണ്. ഇത് സ്ത്രീകളിൽ ആർത്തവം മൂലമാണ്. അതിനാൽ ആർത്തവം സ്ത്രീകളെ ഇരുമ്പിന്റെ നഷ്ടത്തിലേക്ക് നയിക്കുന്നു.
ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് ഇരുമ്പ് സപ്ലിമെന്റുകളോ ഭക്ഷണക്രമത്തിൽ മാറ്റങ്ങളോ ചെയ്തേക്കാം. ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങളായ ബീൻസ്, പയർ, ചീര, ധാന്യങ്ങൾ എന്നിവ കഴിക്കുന്നതും ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കും. വളരെയധികം ഇരുമ്പ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.