ന്യൂഡല്‍ഹി: മോദി സമുദായത്തെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം നീട്ടി നല്‍കിയതിന് പിന്നാലെ രാഹുലിന്റെ പ്രതികരണം. സത്യമാണ് തന്റെ ആയുധം ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഏപ്രില്‍ 13 വരെയാണ് അദ്ദേഹത്തിന്റെ ജാമ്യകാലാവധി നീട്ടിയത്.ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് രാഹുല്‍ വ്യക്തമാക്കി.
കേസില്‍ തിങ്കളാഴ്ചയായിരുന്നു രാഹുല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കുറ്റക്കാരനാണെന്ന കണ്ടെത്തലും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റക്കാരനെന്ന കണ്ടെത്തല്‍ മരവിപ്പിക്കണമെന്ന ആവശ്യത്തിന്മേലുള്ള വാദം 13-ന് തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.