കോഴിക്കോട്: നിർമാണ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ആനശ്ശേരി പുറത്തോട്ടു കണ്ടി രാജന്റെ മകന് രഞ്ജിത്ത് (31) ആണ് മരിച്ചത്. മെക്കാനിക്ക് ആയിരുന്നു രഞ്ജിത്ത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അങ്കണത്തിലെ പരീക്ഷ ഹാള്‍ നിര്‍മ്മാണത്തിനിടെയാണ് മുകളില്‍ നിന്ന് വീണത്.
കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് വീണത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ഉടനെ മെഡി. കോളേജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അമ്മ: സജിത. സഹോദരന്: അഭിനവ് (സഞ്ജു). സാസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തറവാട് ശ്മശാനത്തില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.