ന്യൂഡൽഹി∙ ആലിംഗനം ചെയ്യാനെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ബാലനോടും കുടുംബത്തോടും മാപ്പ് പറയുന്നതായി ദലൈലാമയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
കണ്ടുമുട്ടുന്നവരോട് നിഷ്കളങ്കവും തമാശയോടെയുമുള്ള സമീപനമാണ് ദലൈലാമ പലപ്പോഴും നടത്താറുള്ളതെന്ന് അദ്ദേഹം ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദലൈലാമയുടെ അടുത്ത് അനുഗ്രഹം തേടിയെത്തിയതാണ് ബാലൻ. കുട്ടിയെ ചുംബിച്ച ശേഷം അദ്ദേഹം തന്റെ നാവ് പുറത്തേക്ക് ഇട്ട് ‘എന്റെ നാവിൽ നക്കാൻ കഴിയുമോ?’ എന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ വിഡിയോ ട്വിറ്ററിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തുവന്നത്. എന്തിനാണ് ദലൈലാമ കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത് ദലൈലാമ തന്നെയാണോ എന്നും ചോദിക്കുന്നവരുണ്ട്. ഇത് തീർത്തും നീതികരിക്കാനാകാത്ത കാര്യമാണെന്നും ബാലപീഡനത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









