കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിനടിയിൽ കുടുങ്ങി യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. മുക്കം-കോഴിക്കോട് റൂട്ടിലോടുന്ന ഫാന്റസി എന്ന ബസാണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അശ്രദ്ധമായി വന്ന ബസ് ഇവരെ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപകടം നടന്നയുടൻ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനത്തിനടിയിൽ കുടുങ്ങിയ യുവതിയെ പിന്നീട് മറ്റൊരു ഡ്രൈവർ ബസ് പിന്നോട്ടെടുത്താണ് രക്ഷപ്പെടുത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.