നോയിഡ (ഉത്തര്‍പ്രദേശ്): വീട്ടില്‍ നിന്നു കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. അയല്‍വാസിയുടെ വീടിന്റെ വാതിലിലാണ് കുട്ടിയുടെ മൃതദഹമുള്ള കവര്‍ കണ്ടെത്തിയത്. നോയ്ഡ സ്വദേശികളായ ശിവ്കുമാര്‍- മഞ്ജു ദമ്പതികളുടെ മകള്‍ മാന്‍സിയാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളെ സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
മാതാപിതാക്കള്‍ക്കും ഏഴുമാസം പ്രായമായ അനുജനുമൊപ്പം വാടകവീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ പുറത്തു പോയ സമയത്താണ് കുട്ടിയെ കാണാതെയാകുന്നത്. കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ തിരയാന്‍ രാഘവേന്ദ്രയും ഒപ്പം കൂടിയതായും സംശയമുണ്ടാക്കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും മാതാപിതാക്കള്‍ പറയുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനം നടന്നുവെന്ന് സംശയിച്ചെങ്കിലും പോസ്റ്റ് മോര്‍ട്ടത്തില്‍ അത് വ്യക്തമാക്കിയിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.