കോഴിക്കോട് : താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി.
തട്ടിക്കൊണ്ടുപോകലിന് ദിവസങ്ങൾക്ക് മുമ്പ് പരപ്പൻ പൊയിൽ, താമരശ്ശേരി ഭാഗങ്ങളിൽ കറങ്ങിനടന്നവരാണ് പിടിയിലായത്. ഇന്നലെ ഇവർ സഞ്ചരിച്ചിരുന്ന കാസർകോട് രജിസ്ട്രേഷൻ കാറും വാടകയ്ക്ക് എടുത്ത് നൽകിയ യുവാവിനെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായവരിൽ നിന്ന് ഷാഫിയെ തടവിലാക്കിയ സ്ഥലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. താമരശ്ശേരി, പരപ്പൻ പൊയിൽ ഭാഗങ്ങളിൽ ഇവർ കറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തേ ശേഖരിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.