കൊടുവള്ളി: വാവാട് മാട്ടാപ്പൊയില്‍ മേഖലയിൽ വീടുകളിൽ മോഷണശ്രമം. സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന അഞ്ച് വീടുകളിൽ ബുധനാഴ്ച പുലർച്ചെയാണ് മോഷണശ്രമം നടന്നത്. എം.പി. സലീം, ഖൈസ്, എം.പി. ബഷീര്‍, അസീസ്, കുരിയാണിക്കല്‍ സുബൈര്‍ എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കൾ എത്തിയത്.
കുരിയാണിക്കല്‍ സുബൈറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കടത്താനും ശ്രമം നടന്നു. 30 വയസ് പ്രായം തോന്നിക്കുന്ന താടിയും മുഖംമൂടിയും തലയിൽ സ്കാർഫ് കെട്ടിയ യുവാവിന്റെ ദൃശ്യങ്ങൾ വീടുകളിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ സഹിതം വാവാട്ട് ത്രീഡി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കൊടുവള്ളി പോലീസിൽ പരാതി നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.