കോഴിക്കോട്:ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരം ആയി നൽകണമെന്നും ഇല്ലെങ്കിൽ 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നും ഹർഷിന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ് കത്രിക വയറ്റിൽ കുടുങ്ങിയത്. ശാരീരിക – മാനസിക വേദനകൾ ഒരുപ്പാട് അനുഭവിച്ചുവെന്നും ഹർഷിന പറഞ്ഞു. ഹർഷിനക്ക് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഉന്നയിച്ച കാര്യങ്ങൾ രണ്ടു അന്വേഷണത്തിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മന്ത്രിയെ നേരിട്ട് ഫോണിൽ സംസാരിക്കാൻ പോലും കിട്ടിയില്ലെന്ന് ഹർഷിനയുടെ ഭർത്താവ് പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ അല്ല ഉന്നയിക്കുന്നത് . 2 ലക്ഷം രൂപയുടെ നഷ്ടം അല്ല ഉണ്ടായിട്ടുള്ളത്. എന്ത് അടിസ്ഥാനത്തിൽ ആണ് ഈ തുക തീരുമാനിച്ചത് എന്ന് അറിയില്ലെന്നും ഭർത്താവ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









