റിയാദ്: മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് സൗദിയിൽ മലയാളി നഴ്സ് മരിച്ചു. കോഴിക്കോട് മാവൂർ സ്വദേശി അസ്നയാണ് മരിച്ചത്. 29 വയസ്സായിരുന്നു. മക്കയിലെ അൽനൂർ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.
തലവേദനയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ മക്കയിലെ അൽനൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
അസ്നയുടെ ഭർത്താവ് നൗഷാദ് മക്കയിൽ സെയിൽസ്മാനാണ്. ഇവർക്ക് 20 ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികളുണ്ട്. മതാവ് ഖദീജ മക്കയില്‍ തന്നെയുണ്ട്. പിതാവ് പരേതനായ കൊടക്കാട്ടകത്ത് കോയക്കുട്ടി. മൃതദേഹം മക്കയില്‍ സംസ്‌ക്കരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








