താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ബസിൽ പത്തോളം വിദ്യാർത്ഥികൾ അപകടകരമായ വീഡിയോ ഷൂട്ട് ചെയ്തു. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ അപകടകരമായി തൂങ്ങിക്കിടന്നായിരുന്നു ഷൂട്ടിങ്. വീഡിയോ വൈറലായതോടെ ഇത് വിവാദമായി.
തുടർന്ന് കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടപടി സ്വീകരിച്ചു. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു. താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാന ടൂറിസ്റ്റ് ബസിനെതിരെയാണ് നടപടി.
ടൂറിസ്റ്റ് ബസിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് റീലുകൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് പറയുന്നത്. ഓടുന്ന ബസിന്റെ മുന്നിലും ഡ്രൈവറുടെ വശത്തെ വാതിലിലും ഗ്ലാസിൽ തൂങ്ങിനിന്നുമാണ് വിദ്യാര്‍ഥികളുടെ ഷൂട്ടിങ്. മോട്ടോർ വാഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിൽ ബസിന്റെ സ്പീഡ് ഗവർണർ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.