കോഴിക്കോട്: കൊടുവള്ളി അമ്പലക്കണ്ടിയിൽ ഓഡിറ്റോറിയത്തിലെ ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ച് വയസുകാരന് മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹലാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം ഓഡിറ്റോറിയത്തിലായിരുന്നു അപകടം.
കല്ല്യാണ പരിപാടിയിൽ പങ്കെടുക്കവേ കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ച ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ താഴെ വീഴുകയും ഊഞ്ഞാലിനടിയിൽ കുടുങ്ങി മരണപ്പെടുകയുമായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ് : സൈനബ, സഹോദരങ്ങൾ: നിദ ഷെറിൻ, മുഹമ്മദ് നിഷാൽ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.