എലത്തൂർ തീവണ്ടി തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി എൻഎഎ കസ്റ്റഡിയിൽ. കേസ് ഏറ്റെടുത്തതിന് ശേഷം ഷാരൂഖിനെ ആദ്യമായാണ് എൻഎഎ ചോദ്യം ചെയ്യുന്നത്. കുറ്റകൃത്യത്തിന്റെ ഭീകരതയെക്കുറിച്ചും ഷാരൂഖ് സെയ്ഫിക്ക് കൂടുതൽ ആളുകളുടെ പിന്തുണയുണ്ടോയെന്നും എൻഎഎ അന്വേഷിക്കുന്നുണ്ട്.
പോലീസ് അന്വേഷണത്തോട് ഷാരൂഖ് സെയ്ഫി കാര്യമായി സഹകരിച്ചില്ല. തീവണ്ടി ആക്രമിച്ചത് ഒറ്റയ്ക്കാണെന്നും പ്രതി ആവർത്തിച്ചു. എന്നാൽ ഈ മൊഴി മുഖവിലയ്‌ക്കെടുത്തില്ല. ഷാരൂഖിന് മറ്റേതെങ്കിലും തീവ്രവാദ സംഘടനകളിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടോയെന്ന് എൻഎഎ അന്വേഷിക്കുന്നുണ്ട്. പ്രാദേശിക സഹായത്തെ കുറിച്ചും അന്വേഷിക്കും.
ഏഴ് ദിവസത്തെ കസ്റ്റഡി കാലയളവിലായിരിക്കും തെളിവെടുപ്പ്. കേസിൽ കേരള പോലീസ് ശേഖരിച്ച എല്ലാ വിവരങ്ങളും ഐ.എക്ക് കൈമാറിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് കൈമാറിയ പ്രതിയുടെ ഫോൺ ഉടൻ ലഭ്യമാകും. വിയ്യൂർ ജയിലിൽ നിന്ന് എൻഎഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി ഈ മാസം എട്ടിന് അവസാനിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









