കോഴിക്കോട് : മാവൂർ പെട്രോൾ പമ്പിന് സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ ലോറിയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ എതിർ ദിശയിലേക്ക് തെറിച്ചു പോകുകയും റോഡരികിലെ മതിലിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. പിഎച്ച്ഡി സ്വദേശികളായ മൂന്ന് കുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കോഴിക്കോട് റോഡിൽ ഡയമണ്ട് ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.
മാവൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയും കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ആൾട്ടോ കാറും ഇടിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്.
ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഓടിയെത്തിയ നാട്ടുകാരും പരിസരത്തെ വ്യാപാരികളും മാവൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാർ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.