കോഴിക്കോട്: കുന്ദമംഗലത്ത് കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തിയുള്ള അപകടകരമായ ഡ്രൈവിംഗ്. കൊടുവള്ളി സ്വദേശിയുടെ കാറിന് മുകളിലാണ് മൂന്ന് കുട്ടികൾ ഇരുന്ന് അമിത വേഗത്തിൽ വാഹനം ഓടിച്ചത്. കഴിഞ്ഞ ദിവസമാണ് കുന്ദമംഗലത്ത് അമിത വേഗതയില്‍ വാഹനം ഓടിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.
കൊടുവള്ളി സ്വദേശിയുടെ തന്റെ ആഡംബര വാഹനത്തിന്റെ സൺ റൂഫിൽ മൂന്ന് കൂട്ടികളെ ഇരുത്തിയ ശേഷം അതിവേഗത്തിലാണ് വാഹനം ഓടിച്ചത്. ദേശീയപാതയിൽ നിന്ന് കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന വാഹനമായിരുന്നു ഇത്. KL 57. X 70 12 എന്ന വാഹനമാണ് അമിത വേഗതയില്‍ സഞ്ചരിച്ചത്. തൊട്ടുപിന്നിൽ സഞ്ചരിച്ച കാർ യാത്രക്കാർ ചിത്രങ്ങൾ പകർത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
പിന്നിലെ കാറിലെ യാത്രക്കാർ അപകട മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും കാറിന്റെ അമിത വേഗത കാരണം കാറിനെ മറികടക്കാൻ സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.