കോഴിക്കോട്: എടച്ചേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. ലക്ഷങ്ങൾ വിലമതിക്കുന്ന പാത്രങ്ങളാണ് മോഷണം പോയത്. എടച്ചേരി പൂച്ച മുക്കിൽ പരേതനായ പനോളി പീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിലാണ് പാത്രങ്ങൾ മോഷണം പോയത്. ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന 75 കിലോഗ്രാം ഓട്ടുരുളിയും, വിദേശത്ത് നിന്ന് ലഭിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി ഓട്ട് പാത്രങ്ങൾ, കിണ്ടികൾ, തളികകൾ എന്നിവയാണ് മോഷണം പോയത്.
പാരമ്പര്യമായി ലഭിച്ച പുരാതന വസ്തുക്കളെല്ലാം ഒരു മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ഈ വാതിലിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. താമസിക്കാത്ത വീട്ടിൽ ബന്ധുക്കൾ എത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. എടച്ചേരി പോലീസിൽ പരാതി നൽകി.
വടകരയിൽ നിന്ന് 9 സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.