ഭോപ്പാൽ: നാഗ്പൂരിലെ മങ്കാപൂർ പ്രദേശത്ത് അത്താഴത്തിന് മുട്ട കറി ഉണ്ടാക്കാത്തതിന് സുഹൃത്തിനെ കൊന്നു. കേസിൽ ഒരാളെ പിടികൂടിയതായി പോലീസ് പറഞ്ഞു. ബനാറസി (40) എന്നയാളാണ് കൊല്ലപ്പെട്ടത്.
മൃതദേഹം ഗാരേജിന് സമീപം തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തി. കേസിലെ പ്രതിയും മരിച്ചയാളുടെ സുഹൃത്തുമായ ഗൗരവ് ഗെയ്ക്വാദിനെ (38) പോലീസ് അറസ്റ്റു ചെയ്തു.
“വെള്ളിയാഴ്ച അത്താഴത്തിന് ബനാറസി ഗെയ്ക്വാദിനെ ക്ഷണിച്ചു. രാത്രി വൈകി വരെ അവർ മദ്യപിച്ചു. അത്താഴത്തിനു മുട്ട കറി ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ഇരുവരും അടിപിടിയായി. ഗെയ്ക്വാഡ് ബനാറസിയെ വടികൊണ്ട് അടിച്ചത് മൂലം അദ്ദേഹം മരണപെട്ടു”
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.