ദുബായ്: കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറോളം വൈകി. ശനിയാഴ്ച രാത്രി 8.05ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 343 വിമാനം രാത്രി വൈകിയും പറന്നുയർന്നില്ല. സാങ്കേതിക തകരാറാണ് കാരണമെന്നാണ് സൂചന.
കൃത്യസമയത്ത് വിമാനത്തിൽ കയറാൻ വരിയിൽ നിൽക്കാൻ അറിയിപ്പ് നൽകിയെങ്കിലും ഗേറ്റിന് സമീപം എത്തിയപ്പോൾ വിമാനം വൈകുമെന്ന് ജീവനക്കാർ അറിയിച്ചു. പുതിയ സമയം അറിയിക്കാൻ ജീവനക്കാർ തയാറാകാത്തതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചു.
ഇത്രയും സമയം യാത്രക്കാർക്ക് വെള്ളം പോലും നൽകാൻ വിമാന അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാരനായ സാബിന് പറഞ്ഞു. യാത്രക്കാർ രോഷാകുലരായതോടെ ദുബായിൽ നിന്ന് പകരം വിമാനം വരുന്നുണ്ടെന്നും 12 മണിക്ക് വിമാനം പുറപ്പെടുമെന്നും അറിയിപ്പ് വന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്-ദുബായ് വിമാനം 21 മണിക്കൂറാണ് വൈകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.