കോഴിക്കോട് : കുന്ദമംഗലത്തിന് സമീപം ഓവുങ്ങരയില് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ നില ഗുരുതരമാണ്. അബോധാവസ്ഥയിലായ ഇവരെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്കും പരുക്കുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടം.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന കുടുംബത്തിനും പരിക്കേറ്റു. KL 11 AP 5383 നമ്പർ സ്വകാര്യ ഓട്ടോയിലാണ് സ്കൂട്ടർ ഇടിച്ചത്. മലപ്പുറം ജില്ലയിലെ കൊളപ്പുറം സ്വദേശിയും ഭാര്യയും മകനുമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചെങ്കിലും കഴിഞ്ഞില്ല. മാത്രമല്ല, സമീപത്തേക്ക് ഇടിച്ചുമറിയുകയും ചെയ്തു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.