കോഴിക്കോട് : കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച പാലം ഗതാഗതത്തിന് താത്കാലികമായി തുറന്നുകൊടുത്തു. പരീക്ഷണാടിസ്ഥാനത്തിൽ പാലത്തിന്റെയും നിർമാണത്തിലിരിക്കുന്ന അനുബന്ധ റോഡിന്റെയും സോളിങ്ങിന്റെയും ടാറിങ്ങും ഉറപ്പിക്കുന്നതിന്റെയും ഭാഗമായാണ് ശനിയാഴ്ച രാവിലെ തുറന്നത്.
വൈകുന്നേരം അടച്ചു. തുടര്‍ന്നും ഇത് ഇതുപോലെ തുറക്കുന്നത് തുടരാം. പാലത്തിൽ പെയിന്റിംഗ് പൂർത്തിയായി. കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്താണ് അപ്രോച്ച് റോഡ് പണി നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്ന മുറക്കായിരിക്കും പാലത്തിന്റെ ഉദ്ഘാടനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.