അത്യാവശ്യ ഘട്ടങ്ങളിൽ രക്തം ലഭ്യമാവാൻ യുവാക്കളിൽ ബോധവൽക്കരണം വ്യാപകമാക്കണമെന്ന് സലഫി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. മലബാർ ഐ ടി ഐ യുടെ നേതൃത്വത്തിൽ ഗിഫ്റ്റ് ഓഫ് ഹാർട്ട്സ് ചാരിറ്റബിൾ സൊസൈറ്റിയുടെയും എം വി ആർ ക്യാൻസർ സെന്ററിൻ്റെയും സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗിഫ്റ്റ് ഓഫ് ഹാർട്ട് കോഡിനേറ്റർ മാരായ പ്രജീഷ് പാലാട്ട്, അബൂബക്കർ ഹുസൈൻ, എം വി ആർ ക്യാൻസർ സെന്റർ ഡോക്ടർ അരുൺ വി.ജെ, ടെക്നിക്കൽ സൂപ്പർവൈസർ അനു പുല്ലങ്ങോടാൻ, മലബാർ ഐ ടി ഐ പ്രിൻസിപ്പാൾ രമ്യ പി.ആർ, മാനേജർ ആലിക്കുട്ടി മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുൽ ഗഫൂർ, പി ടി എ അംഗം സുരേഷ് കുമാർ, സ്റ്റുഡന്റ് കൗൺസിലർ ഹരീഷ് C H, പ്രോഗ്രാം കോഡിനേറ്റർ പ്രഭിത തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും രക്ത ദാനം ചെയ്തു. നൂറോളം പേർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.