അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ യുവതിയെ സതി അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കി. സബർമതി നദിയിൽ ചാടിയാണ് സംഗീത ലഖ്ര എന്ന 28കാരി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിലാണ് യുവതി സംഭവം വിവരിച്ചത്.
2022 ഫെബ്രുവരി 10ന് ഭർത്താവ് മരിച്ചത് മുതൽ ഭർതൃവീട്ടുകാർ തന്നോട് സതി അനുഷ്ടിക്കാൻ നിർബന്ധിക്കുകയാണെന്ന് യുവതി ഡയറി കുറിപ്പിൽ വ്യക്തമാക്കി. സമ്മർദ്ദം താങ്ങാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പിൽ വിശദീകരിച്ചു.ഭർതൃമാതാവിനും മറ്റു നാല് പേർക്കുമെതിരെ യുവതിയുടെ പിതാവ് രമേഷ് ലഖ്ര പൊലീസിൽ പരാതി നൽകി. തന്റെ മകൾ ഗാർഹിക പീഡനത്തിനിരയായിരുന്നെന്നും പരാതിയിൽ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.