കോഴിക്കോട് : ഈ വർഷത്തെ ഹജ്ജിനായി കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുള്ള വിമാന സമയവിവര പട്ടികയായി. കോഴിക്കോട്ടു നിന്ന് 19 ദിവസങ്ങളിലായി 44 വിമാനങ്ങളിലായി 6,380 ഹാജിമാരും കണ്ണൂരിൽ നിന്ന് 13 ദിവസങ്ങളിലായി 1,885 ഹാജിമാരും കൊച്ചിയിൽ നിന്ന് ആറ് വിമാനങ്ങളിലായി 2,470 ഹാജിമാരും (ആകെ 10,735) ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് ഹജ്ജിന് പുറപ്പെടും.
വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് അവസരം ലഭിച്ച ഹാജിമാരുടെ വിമാന സമയ പട്ടിക പിന്നീട് പുറത്തുവിടും. 145 പേർക്ക് യാത്ര ചെയ്യാവുന്ന ചെറിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്നു. 415 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി അറേബ്യയുടെ ജംബോ ജെറ്റ് വിമാനം കൊച്ചിയിൽ നിന്നും ഏര്‍പ്പെടുത്തി.
പുറപ്പെടുന്ന തീയതിയും സമയവും
കരിപ്പൂര്‍
ജൂണ്‍ അഞ്ച്- 4.25, 8.30, 6.35. ആറ്- 8.40, 6.35. ഏഴ്- 8.25 6.35. എട്ട്- 9.00, 6.35. ഒന്‍പത്- 4.25, 9.15. പത്ത്- 4.20, 8.25, 6.35. 11- 9.00, 6.35. 12- 8.45, 6.35. 13- 8.25, 6.35. 14- 6.45, 3.55. 15- 9.15, 6.50. 16- 4.20, 9.15, 6.10. 17- 4.20, 7.05, 6.10. 18- 8.25, 6.35. 19- 4.20, 7.10, 6.40. 20- 8.25, 7.20. 21- 8.25, 6.05. 22- 4.25, 8.10.
കണ്ണൂര്‍
ജൂണ്‍ നാല്- 1.45. ആറ്- 10.35. ഏഴ്- 1.50. എട്ട്- 3.50. 11- 1.45. 12- 3.00. 13- 11.30. 14- 1.50. 15- 3.20. 18- 1.45. 20- 12.30. 21- 2.00. 22- 3.30.
കൊച്ചി
ജൂണ്‍ ഏഴ്- 11.30. ഒമ്ബത്- 11.30. പത്ത്- 11.30. 12- 11.30. 14- 11.30. 21- 11.30.
ഹജ്ജ് നിർവഹിക്കാൻ അവസരമുള്ളവർ വിമാന തീയതിക്ക് ഒരു ദിവസം മുമ്പ് ഹജ്ജ് ക്യാമ്പിൽ എത്തണം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തീർഥാടകർ പുറപ്പെടൽ കേന്ദ്രത്തിലെത്തി ബാഗേജുകൾ എയർലൈൻ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശേഷമാണ് ക്യാമ്ബിലെത്തേണ്ടത്. ഫ്ലൈറ്റ് തീയതി ലഭിക്കാത്തവരെ അടുത്ത ദിവസങ്ങളിൽ അത് സംബന്ധിച്ച് അറിയിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.