ഹൈദരാബാദിലെ സൈദാബാദിൽ സെക്സിന് സമ്മതിക്കാത്തതിൻറെ പേരിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. 20 വയസ്സുള്ള ജാൻസിയാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭർത്താവ് തരുണിനെ (24) റിമാൻഡ് ചെയ്തു.ഇരുവരും പ്രണയിച്ചു വിവാഹിതരായവരാണ്
തരുൺ ഓട്ടോ ഡ്രൈവറാണ് ഇരുവർക്ക് രണ്ടു മക്കളുണ്ട്. ഒരു മാസം മുൻപാണു ജാൻസി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ലൈംഗികബന്ധത്തിനായി തരുൺ സമീപിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങളും ക്ഷീണവും ചൂണ്ടിക്കാട്ടി ജാൻസി സമ്മതിച്ചില്ല. എന്നാൽ സെക്സ് വേണമെന്നു തരുൺ നിർബന്ധിച്ചു. തന്റെ നിസ്സഹായാവസ്ഥ ജാൻസി ആവർത്തിച്ചെങ്കിലും ഭർത്താവ് ചെവിക്കൊണ്ടില്ല. ദേഷ്യം വന്ന തരുൺ, ജാൻസിയുടെ വായുംമൂക്കും പൊത്തിപ്പിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ യുവതി അബോധാവസ്ഥയിൽ ആവുകയും മരിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.
തുടർന്ന് തരുണ്‍, സ്വാഭാവിക മരണമെന്ന മട്ടിൽ ബന്ധുക്കളെ വിവരമറിയിച്ചു. ഉടൻ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. ഉടൻ തരുണിനെ കസ്റ്റയിലെടുത്തു ചോദ്യം ചെയ്തപ്പോൾ ഇയാൾ പൊലീസിനോടു കുറ്റം സമ്മതിക്കുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.