തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ വിവാഹനിശ്ചയ ചടങ്ങിനിടെ പായസത്തിനു രുചി പോരെന്ന പേരില്‍ കൂട്ടത്തല്ല്. വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലാണ് ഏറ്റുമുട്ടിയത്. തമ്മിലടി റോഡിലേക്കും നീണ്ടതോടെ പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തേയും പിരിച്ചുവിട്ടു. ചടങ്ങിനു ശേഷം സദ്യയ്ക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നം തുടങ്ങുന്നത്.
ചോറു കഴിച്ച് തീരുന്നതിനു മുൻപ് പായസം വിളമ്പിയതിന്റെ പേരിലാണ് ആദ്യം തര്‍ക്കമുണ്ടായത്. തുടർന്ന് പായസത്തിനു രുചി പോരെന്നായി വരന്റെ ബന്ധുക്കള്‍. തർക്കം രൂക്ഷമായതോടെ വരന്റെ ഒപ്പമെത്തിയ ഒരാള്‍ വധുവിന്റെ വീട്ടുകാർക്കു നേരെ പായസം വലിച്ചെറിഞ്ഞു. പിന്നെ നടന്നത് കൂട്ടത്തല്ല്. തുടർന്ന് ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം അടിച്ചുപൊട്ടിച്ച് ഓഡിറ്റോറിയത്തിനു പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. തമ്മിലടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.