മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ് ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെയെ തെരഞ്ഞെടുത്തു. രോഹിത് ശര്‍മ തന്നെയാണ് ടെസ്റ്റ് ടീം നായകന്.
ടെസ്റ്റ് ടീമില്‍ യുവതാരം യശസ്വി ജയ്സ്വാളിനെ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍മാരായ മുകേഷ് കുമാര്‍, നവദീപ് സെയ്നി എന്നിവരും ടെസ്റ്റ് ടീമില്‍ ഇടം നേടി. ഇഷാന് കിഷനും കെ എസ് ഭരതും വിക്കറ്റ് കീപ്പര്‍മാരായി ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഏകദിന ടീമിനെയും രോഹിത് ശര്‍മ തന്നെ നയിക്കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി ഇഷാന് കിഷനും സഞ്ജു സാംസണുമുണ്ട്. ഉമ്രാന് മാലിക് ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുകേഷ് കുമാറും പേസറായി ഏകദിന ടീമിലെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









