കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മല്‍ റിഷാല്‍ ആണ് പിടിയിലായത്.
രാവിലെ കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. സമീപത്തുണ്ടായിരുന്ന യുവതിയോട് റിഷാൽ മോശമായി പെരുമാറുകയായിരുന്നു. സംഭവത്തിന് ശേഷം ചങ്ങരംകുളം പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ വയനാട് അമ്പലവയലിലെ വീട്ടിൽ നിന്ന് കാപ്പി ചാക്കുകള്‍ മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയാണ് ഇയാളെന്ന് പോലീസ് കണ്ടെത്തി.
അന്ന് പോലീസ് പിടികൂടാൻ എത്തിയപ്പോൾ റിഷാൽ പുഴയിൽ ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് മറ്റൊരു കേസിൽ ഇയാൾ പിടിയിലായത്. ചങ്ങരംകുളം പോലീസ് ജാമ്യം അനുവദിച്ചതിനെ തുടർന്ന് അമ്ബലവയല്‍ പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് ഇയാളെ വയനാട്ടിലേക്ക് കൊണ്ടുപോയി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.