ന്യൂഡൽഹി ∙ സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്‍യുഐഡി) ജൂലൈ 1 മുതൽ രാജ്യത്തെ എല്ലാ ജ്വല്ലറികൾക്കും ബാധകം. പഴയ സ്റ്റോക്ക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികൾക്കു നൽകിയിരുന്ന 3 മാസം സാവകാശം ഈമാസം 30ന് തീരും.
ഏപ്രിൽ 1 മുതൽ എച്ച്‍യുഐഡി നിർബന്ധമാക്കി വിജ്ഞാപനമിറക്കിയെങ്കിലും ഒരു വിഭാഗം ജ്വല്ലറികൾക്ക് ഇളവു നിലനിന്നിരുന്നതിനാൽ ചട്ടം കർശനമായി നടപ്പാക്കിയിരുന്നില്ല. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് എച്ച്‍യുഐഡി നിർബന്ധമാക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









