കാഞ്ഞങ്ങാട്: വ്യാജരേഖാ കേസിൽ കെ.വിദ്യ വീണ്ടും അറസ്റ്റിൽ. കാസർകോട് വ്യാജരേഖ ഹാജരാക്കിയെന്ന പരാതിയിൽ നീലേശ്വരം പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് വ്യാജരേഖ ചമച്ച കേസിൽ പ്രതിയായ കെ വിദ്യയെ ഈ മാസം 22നാണ് ആദ്യം അറസ്റ്റ് ചെയ്തത്.
കോഴിക്കോട്ടുനിന്നാണ് വിദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പാലക്കാട് അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്ന് വിദ്യയെ കസ്റ്റഡിയിലെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.