കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിൽ. അരക്കിണർ സ്വദേശി ലൈല മൻസിൽ മുഹമദ് ഷഹദി (34) നെയാണ് പൊലീസും ചേർന്ന് പിടികൂടിയത്.
മയക്കുമരുന്ന് കച്ചവടം ചെയ്യുകയും, മയക്കുമരുന്ന് ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് ഷഹദ്.
കോഴിക്കോട് കേന്ദീകരിച്ച് വിൽപന നടത്താൻ ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കൈമാറിയ കേസിൽ ഇടപാടുകൾ നടത്തിയത് ഷഹദാണ്. പൊലീസ് ഷഹദിനെ നീരീക്ഷിച്ചപ്പോൾ ഇയാൾ മാത്തോട്ടം, പയ്യാനക്കൽ, അരക്കിണർ ഭാഗങ്ങളിലെ ലഹരിവിൽപന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് മനസ്സിലായി പാളയത്തു വച്ചാണ് ഷഹദിനെ കസ്റ്റഡിയിൽ എടുത്തത്. ഷഹദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. ഈ കേസിൽ ഇത് വരെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളെ പറ്റി വിവരം ലഭിച്ചിട്ടുണ്ട്. അന്വേക്ഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









