കെ എസ് എസ് പി യു ചാത്തമംഗലം യൂണിറ്റ് കൺവെൻഷൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ടി.പി.മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി.മധുസൂദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.28 വർഷക്കാലം നേതൃത്വപരമായി പ്രവർത്തനം നടത്തി സംഘടനയെ നയിച്ച കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും നിലവിലെ ജില്ലാ രക്ഷാധികാരിയുമായ എ.ഗംഗാധരൻ നായരെ ചാത്തമംഗലം യൂണിറ്റിന് വേണ്ടി കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.മാധവൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. 95 പേർ കൺവെൻഷനിൽ പങ്കെടുത്തു. 75 വയസ്സ് പിന്നിട്ട മുതിർന്ന മെമ്പർമാരെ KSSPU സംസ്ഥാന കൺസിലർ പി.പ്രേമകുമാരി ആദരിച്ചു.
പെൻഷനറുടെ കുടുംബങ്ങളിലെ ഉന്നത വിജയം നേടിയ പ്രൊഫഷണൽ ബിരുദധാരികളെ സ്റ്റേറ്റ് കൺസിലർ പി.ചന്ദ്രൻ മാസ്റ്റർ അനുമോദിച്ചു. ബ്ലോക്ക് സെക്രട്ടറി പി.ചന്ദ്രൻ പുതുതായി സംഘടനയിലേക്ക് വന്നവർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ജില്ലാ ജോ. സെക്രട്ടറി അശോകൻ കൊടക്കാട് സംഘടനാ റിപ്പോർട്ട് അവതരിച്ചു. ബ്ലോക്ക് ട്രഷറർ കെ.ഭരതൻ മാസ്റ്റർ, ബ്ലോക്ക് ജോയൻ്റ് സെക്രട്ടറി സി.പ്രേമൻ മാസ്റ്റർ, ചന്തുക്കുട്ടി മാസ്റ്റർ.പി, നാരായണൻ നമ്പ്യാർ.കെ, കൃഷ്ണൻകുട്ടി മാസ്റ്റർ.ഇ, മധുസൂദനൻ മാസ്റ്റർ.സി, ധ്യാന ഗോപാൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.കെ.വേണു മാസ്റ്റർ സ്വാഗതവും ട്രഷറർ ടി.വേലായുധൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.