തിരുവനന്തപുരം : 2023 ജൂൺ 29-ന് ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ നാളെ (വ്യാഴം) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി പരീക്ഷാ ഭവൻ, കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യ സര്‍വകലാശാലകള്‍ അറിയിച്ചു.
നാളെ (ജൂൺ 29-ന്) പരീക്ഷാഭവൻ നടത്തുന്ന നഴ്സറി ടീച്ചേഴ്സ് കോഴ്സ് പരീക്ഷ, ടി.ടി.സി സപ്ലിമെന്ററി പരീക്ഷ, ഡി.എൽ.എഡ് (ഭാഷാ വിഷയങ്ങൾ) മൂന്നാം സെമസ്റ്റർ എന്നീ പരീക്ഷകൾ ജൂലൈ മൂന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റി.
കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ ഈ മാസം 30, ജൂലൈ 3, 5, 12 തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത് ജൂലൈ ആറ്, ആഗസ്റ്റ് ഏഴ് എന്നീ തിയതികളിലേക്കും കാലടി, ആരോഗ്യ സര്‍വകലാശാലകളിലെ പരീക്ഷ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയത്.
ജൂണ്‍ 29 ന് കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്‍എല്‍ബി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്റ്റ് ഏഴിലേക്ക് മാറ്റി. സാങ്കേതിക സര്‍വകലാശാലയുടെ മാറ്റിവച്ച പരീക്ഷകള്‍ ജൂണ്‍ 30, ജൂലൈ ഏഴ്, 11 തിയതികളില്‍ നടക്കും. എംജി, കൊച്ചി സര്‍വകലാശാലകള്‍ പുതിയ തിയതി പിന്നീട് അറിയിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.