നോയിഡ∙ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്മം നല്കി. വിവാഹ രാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവതി ഏഴുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിറ്റേന്ന് പുലര്‍ച്ചയോടെ പ്രസവിക്കുകയായിരുന്നു.
അതെ സമയം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വരന്റെ വീട്ടുകാരില്‍നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. വയറ്റില്‍നിന്നു കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതിനാലാണു വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോടു പറഞ്ഞിരുന്നത്. തുടർന്ന് യുവതിയുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വരനും വീട്ടുകാരും വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.